കേബിളുകൾ മുറിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ചു കേബിൾ ടി.വിഓപ്പറേറ്റേഴ്സ് അസോ. കെ. എസ്. ഇ 'ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി
.
കണ്ണൂർ :കണ്ണൂരിൽ കേരള വിഷൻ കേബിൾ ടിവി ശൃംഖല വ്യാപകമായി മുറിച്ച് നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. സി. ഒ എ
ജില്ലാപ്രസിഡൻ്റ് പി.ശശികുമാർ അധ്യക്ഷനായി. സി.ഒ. എ ജില്ലാസെക്രട്ടറി എം. ആർ രജീഷ് , എ ഐ.ടി യു സി ജില്ലാ വൈസ് പ്രസിഡൻ്റ് അനിൽ കുമാർ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ പി കെ , എസ്.ടി.യുദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവൈസ് പ്രസിഡൻ്റ് കെ.സുധാകരൻ, സി.ഒ. എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ജയകൃഷ്ണൻ , കെ. സജീവ് കുമാർ കെ ടി എസ് എം ഡി കെ.സ് വിനയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment