കേരള വിഷൻ പത്ത് മികച്ച കുടുംബശ്രീ കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
കണ്ണൂർ :കുടുംബശ്രീയും കേരള വിഷനും സംയുക്തമായി നൽകുന്ന കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ് വിതരണംകണ്ണൂർ നായനാർ അക്കാദമിയിൽ നടന്നുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷനായി എം.എൽ.എമാരായ സണ്ണി ജോസഫ്, സജി ജോസഫ്. ജില്ലാ പഞ്ചായത്ത് പ്രസി. കെ. കെ രത്നകുമാർ, ഡെപ്യുട്ടി മേയർ അഡ്വ. പി. ഇന്ദിര കെ സി സി എൽ ചെയർമാൻ കെ ഗോവിന്ദൻ സി ഒ എ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹനൻ കേരള വിഷൻ എംഡി പ്രജേഷ് അച്ചാണ്ടി സി ക്കോ പ്രസിഡൻ്റ് k വിജയകൃഷ്ണൻതുടങ്ങിയവർ സംസാരിച്ചു'ദേശീയ അവാർഡ് ജേതാവും അഭിനേത്രിയുമായ സുരഭി ചടങ്ങിൽ പങ്കെടുത്തു അവാർഡ് വിതരണത്തിന് ശേഷം പ്രശസ്ത ഗായികമാരായ അമൃത, അഭിരാമി എന്നിവരുടെ മ്യൂസിക് ബാൻഡ് അമൃതം ഗമയ അവതരിപ്പിക്കുന്ന മെഗാ ഷോ നടന്നു. കണ്ണൂർ ജില്ലയിലെ മികച്ച പത്ത് കുടുംബശ്രീ യുനിറ്റുകൾക്കാണ് 10.000 രൂപയും പ്രശസ്തിപത്രവും മൊമെൻ്റെയും അടങ്ങുന്ന പുരസ്കാരം നൽകിയത്150എൻട്രികളിൽ നിന്നാണ് കുടുംബശ്രീ മുഖേനെ ഈ കൂട്ടായ്മകളെ തെരഞ്ഞെടുത്തത്. ഇത്തരത്തിൽ പുരസ്കാരം നൽകുന്ന പത്താമത്തെ ജില്ലയാണ്കണ്ണൂർ 'ഗ്രീൻലീഫ് ഓർഗാനിക്ക് ഏച്ചൂർ, ഏഴോം അപ്പാരൽ പാർക്ക്, ഇലക്ട്രിക്ക് എഡ്യു സോഫ്റ്റ്' അന്നപൂർണ റെസ് ആൻഡ് ഫ്ളോർ മിൽ കുറുമാത്തൂർ, അനുഗ്രഹ ന്യൂട്രിമിക്സ് തെരൂർ, ലൈഫ് സ്റ്റെൽ ലേഡീസ് ഫിറ്റ്നസ് സെൻ്റർ പെരളം,,പലഹാരഗ്രാമം പെരിങ്ങാടി, ലുല്ലാ ബൈലൈവ് സോഫ്റ്റ് ഐസ് ക്രീം ചെറുവാഞ്ചേരി, സുരക്ഷാ വനിതാ സെക്യൂരിറ്റി പയ്യന്നൂർ, അറ്റ്ലാൻഡ ലതർ വർക്ക് വെള്ളച്ചാൽ എന്നീ കുടുംബശ്രീ യൂനിറ്റുകൾക്കാണ് പുരസ്ക്കാരം നൽകിയത് '

Comments
Post a Comment