സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്‍റെ പാലമേ ഇപ്പോൾ പോയുള്ളൂ.. ഷാഫിക്ക് ഇപിയുടെ മുന്നറിയിപ്പ്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ വിശദീകരണ യോഗവുമായി സിപിഎംരംഗത്തെത്തി. ഷാഫി പറമ്പില്‍ എംപിക്കെതിരെ യോഗത്തിൽ ഇപി ജയരാജൻ മുന്നറിയിപ്പ് പ്രസംഗം നടത്തി.
സൂക്ഷിച്ചു നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളുവെന്നുംഇ 'പി പറഞ്ഞു. ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും ഇപി ജയരാജൻ വിമർശിച്ചു. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പറഞ്ഞ ഇപി ജയരാജൻ പറഞ്ഞു. ലത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും അദ്ദേഹം ചോദിച്ചു.

Comments
Post a Comment