രാജ്യം മറക്കില്ല മാനുവൽ ഫ്രെഡറിക്സിനെ വിട പറഞ്ഞത് കേരളത്തിൻ്റെ ധ്യാൻചന്ദ് കണ്ണൂരിൻ്റെ ഒളിംപ്യൻ



കണ്ണൂർ: ഇന്ത്യൻ ഹോക്കിക്ക് സ്വപ്നചിറകുകൾ നൽകിയ ഒളിംപ്യൻ മാനുവൽ ഫ്രെഡറിക് വിട പറഞ്ഞു. ബാംഗ്ലൂരിലെ ആസ്റ്റർ സി.എം.ഐആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആശുപത്രിയിലുണ്ട്. കണ്ണൂരിൽ നിന്നും വളർന്നു വന്ന ഒളിംപ്യനായ മാനുവൽ ഫ്രെഡറിക് കഴിഞ്ഞ കുറെക്കാലമായി ബംഗ്ളൂരിലാണ് താമസിച്ചു വരുന്നത്. ഏറെക്കാലമായി അർബുദ ബാധിതനാണ്. രോഗം നാലാം ഘട്ടത്തിലേക്ക് മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം. ഒളിംപിക്സിലടക്കം വർഷങ്ങളോളം ഇന്ത്യൻ ഹോക്കി വലയം കാത്ത പറക്കും താരമായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹോക്കിയുടെ മലയാളി മുഖമായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ കായിക ചരിത്രത്തിൽ നാളിത് വരെ ലഭിച്ചിട്ടുള്ളത് ആകെ മൂന്ന്ഒളിമ്പിക്സ് മെഡലുകൾമാത്രമാണ് . ഈ 3 മെഡലുകൾ നേടിയിട്ടുള്ളത് രണ്ട്പേരിലൂടെയാണ് . കേരളത്തിൻ്റെ അഭിമാന പുത്രൻമാരായ ഈ രണ്ട് പേരും നമ്മുടെ രാജ്യത്തിൻ്റെദേശീയ ഗെയിമായി അറിയപ്പെടുന്ന ഹോക്കിയിൽ ഗോൾ കീപ്പർ വേഷത്തിൽ,ഇന്ത്യാ രാജ്യത്തിന് വേണ്ടിമൂന്ന് ഒളിമ്പിക്സുകളിൽരക്ഷാ കവചം തീർത്തവരാണ് . കേരളത്തിന് ആദ്യ ഒളിമ്പിക് മെഡൽ ലഭിക്കുന്നത് 1972-ലെ മ്യൂണിക്ക്ഒളിമ്പിക്സിലാണ് .ഇന്ത്യവെങ്കല മെഡൽ നേടിയിരുന്ന മ്യൂണിക്ക്ഒളിമ്പിക്സിൽകളിച്ചിരുന്ന 6 കളികളിൽഎട്ട് ഗോളുകൾ മാത്രംവഴങ്ങി മികച്ചപ്രകടനമായിരുന്നു മാനുവൽ ഫ്രെഡറിക്സ് നടത്തിയിരുന്നത് .എന്നാൽ ,  വെങ്കല മെഡൽനേടിയിരുന്ന ടീമിലെ ഏഴ്പേർക്കും അർജ്ജുനഅവാർഡ് നൽകി രാജ്യംആദരിച്ചപ്പോൾ , ഏറ്റവുംമികച്ച പ്രകടനത്തിലൂടെനമ്മുടെ രാജ്യത്തിന് വെങ്കല മെഡൽ നേടിതരുന്നതിൽ പ്രധാന പങ്ക്വഹിച്ച മാനുവൽ ഫ്രെഡറിക്സിനെ തഴഞ്ഞത് അദ്ദേഹത്തിന് വേണ്ടിശബ്ദിക്കാൻ പോലുംആരും ഉണ്ടായിരുന്നില്ലഎന്ന കാരണത്താൽതന്നെയാണ്.1972ന് ശേഷം49 വർഷങ്ങൾക്ക് ഇപ്പുറം , 2021ൽ മാത്രമാണ് നമ്മുടെ   കേരളത്തിന് രണ്ടാമത് ഒരുമെഡൽ കൂടി വന്ന് ചേരുന്ന ത് .അതും ഹോക്കിയിലൂടെതന്നെ ! 2021ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്ക ല മെഡൽ നേടിയപ്പോൾഗോൾ കീപ്പറായിരുന്നത്മലയാളിയായ പി.ആർ. ശ്രീജേഷായിരുന്നു.വീണ്ടും 2024 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ നേടിയിരുന്ന പ്പോൾ,പി.ആർ ശ്രീജേഷ് തന്നെയായിരുന്നു ഗോൾ കീപ്പർ .അങ്ങനെ ഒളിമ്പിക് സുകളിൽ കേരളത്തിന് ഇത് വരെ ലഭിച്ചിട്ടുള്ളത് ആകെ 3 മെഡലുകൾ മാത്രമാണ്.എന്ന് പറഞ്ഞാ ൽ, നാളിത് വരെ 50ലേറെകായിക താരങ്ങൾ കേരള ത്തെ പ്രതിനിധീകരിച്ച് വിവിധ ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും , ഹോക്കി ഗോൾ കീപ്പർ മാരായി രാജ്യത്തിന് വേണ്ടി രക്ഷാകവചംതീർത്തിരുന്ന മാനുവൽ ഫ്രെഡറിക്സിലൂടെ ഒരു മെഡലും , പി.ആർ. ശ്രീജേഷിലൂടെ രണ്ട് മെഡലുകളും ഉൾപ്പെ ടെ മൂന്ന് വെങ്കല മെഡലുകൾ മാത്രമാണ് കായിക കേരളത്തിൻ്റെ കൈവശം നാൾ ഇതുവരെയുള്ളത് !ഒരു ഒളിമ്പിക്സിലും,രണ്ട്ലോക കപ്പിലും , നിരവധി രാജ്യാന്തര മത്സരങ്ങളിലുമായി എട്ട് വർഷങ്ങളോളംഇന്ത്യാ രാജ്യത്തിന് വേണ്ടിജേഴ്സിയണിഞ്ഞ് 1972-ലെമ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡലും,1973-ൽഹോളണ്ടിൽ നടന്ന ലോക കപ്പ് ചാമ്പ്യൻഷിപ്പിൽ  വെളളിയും ,1978-ൽ അർജൻ്റീനയിൽ നടന്നലോക കപ്പ് മത്സരത്തിൽ നാലാം സ്ഥാനവും നേടുക യും , തൻ്റെ മാന്ത്രിക സേവിലൂടെ എട്ട് തവണ അന്താരാഷ്ട്ര മത്സരങ്ങൾ വിജയിപ്പിച്ച് , കിരീടങ്ങൾ രാജ്യത്തി നായി നേടി തരുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും  ചെയ്തിട്ടുള്ള ഈ മഹാ          അതുല്യ താരത്തിന് അർഹിക്കുന്നഅംഗീകാരംനൽകുവാൻ നമ്മുടെ രാജ്യത്തിനും , ഒരു പരിധിവരെ കേരളത്തിനും സാധിച്ചിട്ടില്ല എന്നത് ദുഃഖത്തോടെ പറയേണ്ടിവരും.1961 ൽ കണ്ണൂർ സെൻ്റ് മൈക്കിൾ  ആംഗ്ളോ ഇന്ത്യൻ സ്കൂളിലെ പഠന ശേഷം ബാംഗ്ലൂരിലെ ആർമി സ്കൂളിൽ പ്രവേശനം നേടിയിരുന്നമാനുവൽ സർ ,1965-ൽഎ എസ് -യിലൂടെ ഇന്ത്യൻ പട്ടാളത്തിലെത്തി. സർവ്വീസസിന്വേണ്ടി നിരവധി കളികൾകളിച്ചിട്ടുള്ള അദ്ദേഹം , മോഹൻ ബഗാൻ ടീമിന് വേണ്ടിയും,ബോംബെയ്ക്ക്വേണ്ടിയും കുറച്ച് നാൾപാഡ് അണിഞ്ഞിട്ടുണ്ട് .ഗോൾ കീപ്പർ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ചലനങ്ങൾ മിന്നൽ വേഗത യിൽ ആയതിനാൽ ,"ദാദ "             " ടൈഗർ ", "ഗോസ്റ്റ് ", എന്നിങ്ങനെ സ്നേഹപൂർവ്വം കായിക പ്രേമികൾ നൽകിയ പേരുകൾ അദ്ദേഹത്തിനുണ്ടായിരു               ന്നു.രാജ്യാന്തര മത്സരങ്ങ ളിൽ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ അദ്ദേഹം നിരവധി യായ കുട്ടികൾക്ക് നിത്യേന ഹോക്കി പരിശീലനം നൽകിക്കൊണ്ടിരുന്നു .ജന്മനാടായ കണ്ണൂരിൽനിന്ന് മാറി ബാംഗ്ലൂരിൽഅദ്ദേഹത്തിന് സ്ഥിരതാമസമാക്കേണ്ടി വന്നു.സാമ്പത്തിക പരാധീനത അനുഭവിച്ച് കൊണ്ടിരുന്ന അദ്ദേഹത്തിന് 2019 ലാണ്ധ്യാൻചന്ദ് അവാർഡ് ഇന്ത്യ രാജ്യം നൽകുന്നത്! അതും എട്ട് തവണ അപേക്ഷ  തിരസ്കരിച്ചതിന് ശേഷംഒൻപതാം തവണയായിരു രുന്നു അദ്ദേഹത്തിന് ധ്യാൻചന്ദ് പുരസ്കാരം നൽകി യിരുന്നത് . ഇന്നത്തെ കാലത്തെ അത്യാധുനിക സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലാത്ത കാലത്ത് ഹെൽമറ്റ് പോലും ഉപയോഗിക്കാതെ യായിരുന്നു അദ്ദേഹം ഗോൾ പോസ്റ്റിൽ രക്ഷാകവചം തീർത്തിരുന്നത് .മ്യൂണിക്ക് ഒളിമ്പിക്സിൽ ആറ് മത്സരങ്ങളിൽ,എട്ട് ഗോളുകൾ മാത്രമായിരു ന്നു ഇന്ത്യ വഴങ്ങിയിരുന്ന ത് . "ഒരു ഡിഫൻഡർക്ക് പിഴച്ചാൽ, മറ്റൊരാൾ ആസ്ഥാനം ഏറ്റെടുക്കും . എന്നാൽ,ഗോൾ കീപ്പർക്ക്പിഴച്ചാലോ അത് ഗോളായിമാറും" . പരാജയമെന്നത്  മരണത്തേക്കാൾ ഭയാനക മായാണ് താൻ കാണുന്നത്  എന്ന, ധീരമായ നിലപാടു കളാണ് മാനുവൽഫ്രെഡറിക്സ് ജീവിതത്തിൽ പകർ ത്തിയിട്ടുള്ളത്.1979-ൽ ഈ     ലോകത്തോട് വിട പറഞ്ഞ് 46 വർഷങ്ങൾ പിന്നിട്ടിട്ടും ,  ഇന്നും ലോക ഹോക്കിമാന്ത്രികനായി അറിയപ്പെട്ട്വരുന്ന ഇന്ത്യൻ ഹോക്കിഇതിഹാസം മേജർ. ധ്യാൻചന്ദ് ,മ്യൂണിക്ക് ഒളിമ്പിക്സിലെ മാസ്മരിക പ്രകടനത്തിന് ശേഷം മാനുവലിൻ്റെൻ്റെ ധീരമായ പ്രകടനത്തെനേരിട്ടെത്തി അഭിനന്ദിച്ചിരുന്നു . ഹോക്കിയിലെ തുല്യ ശക്തികളായ ഇന്ത്യയും, പാക്കിസ്ഥാനും തമ്മിൽ 1977-ൽ ലാഹോറിൽ വെച്ച് നടന്ന പരമ്പര മത്സരത്തി ലെ ഒരു കളിയിൽ കണ്ണഞ്ചി പ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്ന മാനുവലെന്ന അതുല്യതാരത്തിൻ്റെ                               സാഹസിക പ്രകടനത്തിന് ഒരു പ്രത്യേക ഉപഹാരം പാക്കിസ്ഥാൻ  നൽകിയിരുന്നു .പരമ്പരയി ലെ ഒരു കളിയിൽ, പാക്കി സ്ഥാൻ്റെ മധ്യനിര മുന്നേറ്റ താരമായിരുന്ന ഹനീഫ് ഖാൻ വെടിയുണ്ട പോലെ ഗോൾ പോസ്റ്റിലേക്ക് തൊടുത്തു വിട്ട പന്ത് , സ്റ്റിക്ക് ഉയർത്തുവാൻ പോലും സമയമെടുക്കാ  തെ , തൻ്റെ നെറ്റിത്തടംകൊണ്ട് പ്രസ്തുത ഷോട്ട് തടഞ്ഞത്  ശ്വാസമടക്കിപിടിച്ചാണ് ആയിരക്കണ ക്കായ പാക്കിസ്ഥാൻ   കാണികൾ വീക്ഷിച്ചിരുന്ന  ത് . പരമ്പര ഇന്ത്യയ്ക്ക്  നഷ്ടപ്പെട്ടിരുന്നെങ്കിലും ,മാനുവൽ ഫ്രെഡറിക്സ് എന്ന സാഹസികൻ്റെ ധീരോദാത്തമായ പ്രകടനത്തിനാണ് അന്ന് ലാഹോർസാക്ഷ്യം വഹിച്ചിരുന്നത് !അദ്ദേഹത്തിൻ്റെനെറ്റിയിൽഇപ്പോഴും ആയതിൻ്റെ മുഴനില നിൽക്കുന്നുണ്ട് .ടൈ - ബ്രേക്കറുകളിൽ മികച്ച സേവ് നടത്തി 16ദേശീയ ചാമ്പ്യൻഷിപ്പുകൾനേടിയ ഖ്യാതി അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ട താണ്. നിശ്ചയദാർഢ്യവും ,ഇച്ഛാശക്തിയും , ജീവിതവ്രതമായി ഏറ്റെടുത്ത അദ്ദേഹം പരാജയപ്പെട്ടത്പണം സമ്പാദിക്കുന്ന കാര്യത്തിലായിരുന്നു . മിലിട്ടറി പെൻഷനും,കേന്ദ്ര സർക്കാ  രിൻ്റെ ചെറിയ സ്പോർട്സ്പെൻഷനും മാത്രമായിരുന്നു വരുമാനം.ബാംഗ്ലൂരിൽആദ്യകാലത്ത് വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത് . 2007-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ കണ്ണൂർപയ്യാമ്പലത്ത് 5 സെൻ്റ്സ്ഥലം അനുവദിച്ചുവെങ്കിലും , 2019 - ൽ എൽ.ഡി.എഫ സർക്കാ രിൽ സ്പോർട്സ് മന്ത്രിയാ       യിരുന്ന ഇ.പി. ജയരാജൻപ്രത്യേക താത്പര്യമെടുത്ത്40 ലക്ഷത്തോളം രൂപ ചെലവിൽ മനോഹരമായവീട് നിർമ്മിച്ച് നൽകിയിരുന്നു . എന്നാൽ , 2019 - ൽ  ധ്യാൻചന്ദ് അവാർഡ് ലഭിച്ചപ്പോൾ കൂടെ ലഭിച്ചിരുന്ന 5 ലക്ഷം രൂപയും , പിന്നീട് 2021-ൽ പി.ആർ.ശ്രീജേഷ്ഒളിമ്പിക്സ് വെങ്കല      മെഡൽനേടിയിരുന്നപ്പോൾ വ്യവസായ പ്രമുഖനായഎം.എ.യൂസഫലിയുടെമകളുടെ ഭർത്താവും ,വ്യവസായിയുമായ ഡോ. ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികമായി ശ്രീജേഷിന് നൽകുവാനായി നിയോഗിച്ചിരുന്നത് മാനുവൽ സാറിനെയായിരുന്നു .ഒരു കോടിയുടെ ചെക്ക് ശ്രീജേഷിന്  അദ്ദേഹംസമ്മാനിച്ചപ്പോൾ, ഡോ.ഷംഷീർ വയലിൻ്റെ വകയായി 10 ലക്ഷം രൂപ യുടെ ചെക്ക് അദ്ദേഹത്തി നും ലഭിച്ചു . അങ്ങനെ ആകെ 15 ലക്ഷം രൂപ മാത്രമാണ് വലിയ പാരിതോഷികമായി ജീവിതത്തിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.രണ്ട്  പെൺമക്കളും ജനിച്ചതും,പഠിച്ച് വളർന്നതും ബാംഗ്ലൂരിലായതിനാലും , മറ്റ് കുട്ടികളെ അവിടെഹോക്കി നിത്യേന പഠിപ്പിച്ച്കൊണ്ടിരുന്നതിനാലും ,ഭാര്യ ശീതളയോടൊപ്പംമൂത്ത മകളായ ഫ്രഷീനാപ്രവീണിൻ്റെ വീട്ടിലാണ്ന്നു താമസിച്ച് കൊണ്ടിരുന്നത്. ഇളയ മകൾ ഫെനില ഭർത്താവും കുട്ടികളുമായി   മുംബൈയിലാണ് താമസം. ഇക്കഴിഞ്ഞ സപ്തംബർമാസത്തിൽ ഭാര്യ ശീതള  മരണപ്പെട്ടതിന് ശേഷം മാനുവൽ സർ അസ്വസ്ഥ നായിരുന്നു .താമസിയാതെ അദ്ദേഹവും രോഗബാധിത നായി മാറുകയും മരണമടയുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം