കണ്ണൂരിൽ കുറുനരിശല്യം അതിരൂക്ഷം: വീടിനകത്ത് കയറിയ കുറുനരി പരിഭ്രാന്തി പരത്തി
കണ്ണൂർ : കണ്ണൂർ ജില്ലയിൽ കുറുനരിശല്യം അതിരൂക്ഷമായി തുടരുന്നു. കണ്ണൂർ - കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശമായ ചെറുപുഴ
പ്രാപ്പൊയിൽ ടൗണിനു സമീപത്തെ വീട്ടിൽ പട്ടാപ്പകൽ കുറുനരി കയറിയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയോടെ സുനിലിൻ്റെ വീട്ടിനകത്താണ് കുറുനരി കയറിയത് അകത്ത് നിന്ന് ശബ്ദം കേട്ട് സുനിലിൻ്റെ ഭാര്യ നോക്കിയപ്പോൾ എന്തോ നിഴൽ പോലെ കണ്ടു. തുടർന്ന് മകളെ വിളിച്ച് വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തുറന്നിട്ട മുൻവശത്തെ വാതിലിലൂടെ കുറുനരി കയറിയതാണെന്ന് മനസിലായത്. കുറച്ചു സമയം വീട്ടിനകത്ത് കറങ്ങിയ കുറുനരി പിന്നീട് ഇറങ്ങി പോവുകയായിരുന്നു. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 24 പേർക്കാണ് കുറുനരിയുടെ കടിയേറ്റത്. കണ്ണാടിപ്പറമ്പ്, കാട്ടാമ്പള്ളി മേഖലയിലാണ് കൂടുതൽ പേർക്ക് കടിയേറ്റത്.

Comments
Post a Comment