മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ചു മരിച്ച നിലയിൽ




കാസർകോട്:മഞ്ചേശ്വരത്ത്അധ്യാപികയേയും ഭർത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.വൊർക്കാടി കടമ്പാർ സ്കൂളിന് സമീപം ചെമ്പ പടവിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപിക ശ്വേത (28) ഭർത്താവ് പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന പി. അജിത്ത് (35) എന്നിവരാണ് മരിച്ചത്. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. മാതാവ് ജോലിക്കു പോയിരുന്നു. മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തിയ ദമ്പതികൾ ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇരുവരെയും പരിസരവാസികൾ കണ്ടെത്തിയത്. മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം