കണ്ണൂർ നഗരത്തിൽ പാർട്ടിയുടെ മുഖമായി നിറഞ്ഞുനിന്ന നേതാവ്: വയക്കാടിയുടെ വിയോ ത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കണ്ണൂർ :സി പി എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വയക്കാടി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സി പി എം കണ്ണൂര്‍ ഏരിയ സെക്രട്ടറി എന്ന നിലയില്‍ കണ്ണൂർനഗരത്തിലെ പാര്‍ട്ടിയുടെ മുഖമായി ദശകങ്ങളോളം നിറഞ്ഞുനിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
സഹകാരിയായും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് തൊഴിലാളി യൂണിയന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ച വയക്കാടി ബാലകൃഷ്ണന്റെ വേര്‍പാട് കണ്ണൂര്‍ നഗരത്തിലെ സി പി എമ്മിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അസുഖ ബാധിതനായി കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ചൊവ്വാഴ്ച്ച ഉച്ചയോടെവയക്കാടി ബാലകൃഷ്ണൻ്റെ (87) അന്ത്യം. സി പി എം പള്ളിക്കുന്ന് ലോക്കല്‍ സെക്രട്ടറിയായും കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments
Post a Comment