ബിജെ.പി പെരളശേരി ടൗൺ കമ്മിറ്റി ഓഫീസ് പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു




പെരളശേരി: പെരളശേരി അമ്പലനട റോഡിൽ ബി.ജെ.പി ടൗൺ കമ്മിറ്റി ഓഫിസ് തുടങ്ങി. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി പെരളശേരി ടൗണിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത ബഹുജന പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളന ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അക്രമ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ലെന്നും. ഇന്ത്യയിൽ എവിടെയും പ്രവർത്തിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കി വരുന്ന വികസിത് ഭാരത് കേരളത്തിലും യാഥാർത്ഥ്യമാക്കും.. കണ്ണൂരും പെരളശേരിയുമൊക്കെ ഇതിൻ്റെ ഭാഗമായി മാറും.

ബി.ജെ.പി അക്രമത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സി.പി.എമ്മിലെ ആന്തരിക പ്രശ്നങ്ങൾ മൂർച്ഛിക്കുമ്പോഴാണ് അവർ അണികളുടെ ശ്രദ്ധ തിരിക്കാനായി രാഷ്ട്രീയ എതിരാളികൾക്കു മേൽ അക്രമം നടത്തുന്നത്. അവർക്കാവശ്യം രക്തസാക്ഷികളെയാണ്. ബി.ജെ.പിയുടെ ലക്ഷ്യം വികസിത കേരളമാണെന്നും അതിൻ്റെ ഭാഗമാണ് ഈ മാറ്റമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. എ കെ.ജി പിറന്ന മണ്ണിൽ ബി.ജെ.പിക്ക് കാര്യാലയം തുടങ്ങാൻ കഴിഞ്ഞത് അഭിമാനകരമാണ്. നവോത്ഥാന നായകരിലൊരാളും സ്വാതന്ത്ര്യ സമര സേനാനിയുമാണ്.എ.കെ.ജി. ഭാരതീയ ജനതാ പാർട്ടി ആരാധിക്കുന്ന നേതാക്കളിലൊരാളാണ് എ.കെ.ജി. ജനാധിപത്യ വിശ്വാസിയും വർഗ സമര നേതാവു കൂടിയാണ് എ.കെ.ജി. അദ്ദേഹത്തിൻ്റെ ആദർശങ്ങൾക്കു മുകളിലായി പിണറായിയുടെ അധികാര രാഷ്ട്രീയം കടന്നുവന്നതാണ് സി.പി.എമ്മിലെ ഇന്നത്തെ അധ:പതനത്തിന് കാരണം ത്രിപുരയിലും ബംഗാളിലും നേരിട്ട അവസ്ഥ തന്നെ കേരളത്തിലും ഉണ്ടാകുമെന്ന് കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി പി.കെ ഹരീഷ് അദ്ധ്യക്ഷനായി.

ബി.ജെ.പി സംസ്ഥാന വക്താവ് വി.പി ശ്രീ പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സി.രഘുനാഥ്,ബിജു ഏ ളക്കുഴി, സി. സത്യപാൽ, പത്മിനി ടീച്ചർ, പ്രജിൽ, തുടങ്ങിയവർ പങ്കെടുത്തു. വിപിൻ ഐവർ കുളം സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി ഓഫിസിനായി കെട്ടിടം അനുവദിച്ച സ്ത്രീയുടെ വീടിന് നേരെ ബോംബെറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ചക്കരക്കൽ പൊലിസ് വൻ സുരക്ഷയൊരുക്കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം