സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് ഒരു ഗഡു കൂടി ഡി.എ കുടിശ്ശിക നവംബറിൽ വിതരണം ചെയ്യും*
കണ്ണൂർ :സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശികയുടെ ഒരു ഗഡു കൂടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം നാലു ശതമാനം കുടിശിക വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Comments
Post a Comment