സി.പി.ഐ ശതാബ്ദി സമ്മേളനം ഇന്ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ
.
പയ്യന്നൂർ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (സി പി ഐ) രൂപീകരണത്തിൻ്റെശതാബ്ദി സമ്മേളനം ഇന്ന് (26 ന് )പയ്യന്നൂരിൽ നടക്കും. ഞായറാഴ്ച വൈകുന്നേരം 3.30 ന് പയ്യന്നൂർ പുതിയ ബസ്റ്റാൻ്റിൽ നിന്നും ഗാന്ധി പാർക്കിലേക്ക് വിളംബര ജാഥ തുടർന്ന് 4 മണിക്ക് ഗാന്ധി പാർക്കിൽ വെച്ച് നടക്കുന്ന സമ്മേളനം സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി വി. ബാലൻ സ്വാഗതം പറയും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി. ബാബു അധ്യക്ഷനാകും. അജിത് കോളാടി,സി പി സന്തോഷ് കുമാർ, എം. രാമകൃഷ്ണൻ കെ. ആർ. ചന്ദ്രകാന്ത്, എന്നിവർ പ്രസംഗിക്കും .കെ .വി. പത്മനാഭൻ നന്ദിയും പറയും.

Comments
Post a Comment