കുഞ്ഞിമംഗലത്ത് ഹോട്ടല്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യന്നൂര്‍: ഹോട്ടലിനുളളില്‍ ഹോട്ടല്‍ ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം തലായിയില്‍ ഹോട്ടല്‍ വ്യാപാരിയായ മനോജ് കുളങ്ങരയെയാ(45)ണ് ഹോട്ടലിനകത്ത് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മനോജിനെ അകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Comments
Post a Comment