ബംഗ്ളൂരിൽ ബി.ബി.എ വിദ്യാർത്ഥിനി ജീവനൊടുക്കി, ആൺ സുഹൃത്തിനെതിരെ കേസെടുത്തു



ഇരിട്ടി: ബംഗ്ളൂരിൽ ബി.ബി.എ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ആൺ സുഹൃത്തിനെതിരെ പൊലിസ് കേസെടുത്തു.ബെംഗളൂരു നഗരത്തിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന കുടക് സ്വദേശി സനാ പര്‍വീണിനെയാണ്(19) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരിലാണ് കേസെടുത്തത് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് കേസെടുത്തത്. സനയുമായി അടുത്ത സൗഹൃദത്തിലായിരുന്ന റിഫാസ് സനയുടെ സ്വര്‍ണം തട്ടിയെടുത്തെന്നും കൂടുതല്‍ പണം ചോദിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നുമാണ് സനയുടെ കുടുംബം ആരോപിക്കുന്നത്

വാടകമുറിയില്‍ മറ്റ് മൂന്ന് വിദ്യാര്‍ഥിനികളുടെ കൂടെയാണ് സന താമസിച്ചിരുനനത്. സന ആത്മഹത്യ ചെയ്ത ദിവസം ഒരാള്‍ നാട്ടിലും മറ്റ് രണ്ട് പേര്‍ കോളേജിലും ആയിരുന്നു. തലവേദനയാണെന്ന് പറഞ്ഞ് സന അവധിയെടുക്കുകയായിരുന്നു. എന്നാല്‍ അന്നേ ദിവസം റിഫാസ് വാടകമുറിയുടെ ഉടമയെ ഫോണില്‍ വിളിച്ച് സന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ആളുകളെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം