തെന്നിന്ത്യൻ നടി തൃഷ വിവാഹിതയാകുന്നു*
ചെന്നൈ:തെന്നിന്ത്യൻ നടി നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നു. ചണ്ഡീഗഢിലെ വ്യവസായിയാണ് വരൻ ' ഏറെക്കാലമായി ഇരുകുടുംബങ്ങൾക്കും അടുത്തറിയാമെന്നാണ് റിപ്പോർട്ടുകൾ. തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായാണ് വിവരം.
അടുത്തിടെ ഒരു അഭിമുഖത്തിൽ ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് തൃഷ പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി അന്ന് മനസ് തുറന്നിരുന്നു. അതേസമയം, പുറത്ത് വരുന്ന വിവാഹ വാർത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.ഇതിന് മുൻപ്, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി നടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം നടന്നത്. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം നടി അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Comments
Post a Comment