ഭിക്ഷയെടുത്ത് കിട്ടിയ അയ്യായിരം രൂപയും വസ്ത്രങ്ങളും പോയി, തീപ്പിടിത്തത്തിൻ്റെ ഇരകളായി വയോധിക ദമ്പതികൾ
തളിപ്പറമ്പ് : കെട്ടിട സമുച്ചയത്തിലുണ്ടായവൻ അഗ്നിബാധയിൽ ജീവിക്കാനുള്ളതെല്ലാം നഷ്ടപ്പെട്ട സാധാരണ മനുഷ്യരുടെ ദയനീയമായ കാഴ്ച്ചയാണ് തളിപ്പറമ്പിലേത്. ഉടുതുണി പോലും കത്തിയെരിഞ്ഞു പോയ അതിദരിദ്രരായ തെരുവ് മനുഷ്യരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് സങ്കടകരമായ കാഴ്ച്ചകളാണ് നിലവിലുള്ളത്.
കച്ചവടത്തിരക്കിൽ മുഴുകേണ്ടിയിരുന്ന 40 വ്യാപാര സ്ഥാപനങ്ങൾ അഗ്നി വിഴുങ്ങിയപ്പോൾ ഇനി ജീവിതം എങ്ങനെ മുൻപോട്ടു പോകുമെന്ന ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ് വ്യാപാരികളും നൂറിലേറെ ജീവനക്കാരും '
മണിക്കൂറുകൾക്കിപ്പുറം കെട്ടിട ഭാഗങ്ങളും കടയ്ക്കുള്ളിലെ സാധനങ്ങളുമടക്കം ചാരമായി മാറിയ ദയനീയ കാഴ്ച്ചയ്ക്കു മുൻപിൽ നിസഹായരായി നിൽക്കേണ്ടി വന്നു ഇവരിൽ പലർക്കും.
92 മുറികളിലായി പ്രവർത്തിച്ച 40 സ്ഥാപനങ്ങളാണ് പൂർണമായും കത്തി നശിച്ചത്. സമീപത്ത് ഭാഗികമായി കത്തിയ കെട്ടിടങ്ങളും, അവയ്ക്കുള്ളിൽ വെള്ളം നനഞ്ഞു നശിച്ച വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വേറെയുമുണ്ട്. ഇതിൽ
ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ശാലിമാർ എന്ന കടയ്ക്കാണ്. ഡിസ്പ്ലേ മുറികളും സ്റ്റോറും ഉൾപ്പെടെ 28 മുറികൾ തീ വിഴുങ്ങി. 40 വർഷമായി തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഷാലിമാർ നാമാവശേഷമായപ്പോൾ പ്രതിസന്ധിയിലായത് 30 ഓളം തൊഴിലാളികൾ കൂടിയാണ്. സ്ഥാപനത്തിന്റെ തുടക്കം മുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്നത് പ്രഥമ പരിഗണനയായി കാണുന്ന സ്ഥാപനം കൂടിയാണ് ഷാലിമാർ.
തകർന്ന കെട്ടിടത്തിന് മുന്നിൽ കണ്ണീരോടെ നിൽക്കുന്ന തമിഴ്നാട് സേലം സ്വദേശികളായ സുബ്രഹ്മണ്യൻ-പക്ഷിയമ്മ ദമ്പതികൾക്ക് നഷ്ടമായത് താത്കാലിക കിടപ്പാടവും ഭിക്ഷയെടുത്ത് കിട്ടിയ അയ്യായിരം രൂപയുമാണ്. ഇവർ രാത്രിയിൽ ഉറങ്ങിയിരുന്നത് കത്തിയ കടകളിലൊന്നിന്റെ വരാന്തയിലായിരുന്നു. ഈ കടയ്ക്ക് അകത്തായിരുന്നു ഇവരുടെ ബാഗ് സൂക്ഷിച്ചിരുന്നത്. മറ്റൊരു വസ്ത്രം മാറി ധരിക്കാൻ പോലുമില്ലെന്ന് സങ്കടം പറയുന്നു ഇവർ.
ഇത്തരത്തിൽ തീയാളി പടർന്നപ്പോൾ ഈ യ്യാമ്പാറ്റകളെപ്പോലെ എരിഞ്ഞമർന്നിരിക്കുകയാണ് സാധാരണക്കാരുടെ സ്വപ്നങ്ങളും. ജീവിതമെന്ന യാഥാർത്ഥ്യം ഇവരിൽ പലരെയും വേട്ടയാടുന്നുണ്ട്.

Comments
Post a Comment