സർഗോത്സവം സാഹിത്യ മത്സരങ്ങൾ നടത്തി

 





കടമ്പുർ :മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ലൈബ്രറി നേതൃ സമിതിയുടെ നേതൃത്വത്തിൽ സർഗ്ഗോത്സവം സാഹിത്യ മത്സരങ്ങൾ നടത്തി.കാടാച്ചിറ ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ നടത്തിയ പരിപാടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  കെ പി ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ കെ സി വിനോദൻ  അധ്യക്ഷനായി.കെ ശിവദാസൻ , യൂ കെ ബിജു, സി കെ ബാബുരാജ് എന്നിവർ സംസാരിച്ചു. കടമ്പുർ -മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെ 16 ഗ്രന്ഥശാലകളിൽ നിന്ന് 60 ഓളം കുട്ടികൾ സർഗ്ഗോത്സവം പരിപാടിയിൽ പങ്കാളികളായി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം