സതീശൻ പാച്ചേനി പൊതുപ്രവർത്തകർക്ക് മാതൃക: കെ സുധാകരൻ എംപി*



കണ്ണൂർ :പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃകയായിരുന്നു സതീശൻ പാച്ചേനിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപി പറഞ്ഞു. മുൻ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് ഡിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ എപ്പോഴും കൂടെ നിർത്തുന്നതിലാണ് നേതൃപാടവം തെളിയേണ്ടത്. സതീശൻ പാച്ചേനി എപ്പോഴും പ്രവർത്തകരുടെ കൂടെയായിരുന്നു. ഏത് വിഷമഘട്ടങ്ങളിലും അദ്ദേഹം ഓടിയെത്തും. സതീശന്റെ വേർപാട് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടം തന്നെയാണുണ്ടാക്കിയത്.   സതീശൻ പാച്ചേനിയെ ഒരു റോൾ മോഡൽ ആയി കണ്ട് അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി പിന്തുടരുക എന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്മരണാഞ്ജലിയെന്ന് കെ  സുധാകരൻ എം പി പറഞ്ഞു.

സതീശൻ പാച്ചേനിയുടെ സ്മൃതി കുടീരത്തിൽ കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. .നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,വി എ നാരായണൻ ,ചന്ദ്രൻ തില്ലങ്കേരി ,ഹക്കീം കുന്നിൽ , ടി ഒ മോഹനൻ , സുരേഷ് ബാബു എളയാവൂർ ,ടി ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . വി വി പുരുഷോത്തമൻ ,എം പി ഉണ്ണികൃഷ്ണൻ ,സുമ ബാലകൃഷ്ണൻ ,രജനി രാമാനന്ദ് ,കെ പ്രമോദ് , കെ സി മുഹമ്മദ് ഫൈസൽ ,രാജീവൻ എളയാവൂർ ,റിജിൽ മാകുറ്റി, അമൃത രാമകൃഷ്ണൻ ,ശ്രീജ മഠത്തിൽ ,എം സി അതുൽ  ,ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം ,സതീശൻ പാച്ചേനിയുടെ  പത്നി റീന ,മക്കൾ ജവഹർ ,സാനിയ , ഡിസിസി ഭാരവാഹികൾ ,ബ്ലോക്ക് പ്രസിഡണ്ടുമാർ തുടങ്ങിയവർ സംബന്ധിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം