സ്വതന്ത്ര കർഷക സംഘം കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി
കണ്ണൂര്‍: കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനിയന്‍ബാവ ചേട്ടന്‍ ബാവ കളിക്കുകയാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.ടി സഹദുള്ള.സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ സംഘടിപ്പിച്ച കര്‍ഷക ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനസംഖ്യയു
ടെ മൂന്ന് ശതമാനം മാത്രം വരുന്ന കേര്‍പ്പറേറ്റുകള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കി കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.അധികാരം അഴിമതി നടത്താനുള്ള അവസരമായി ഉപയോഗിച്ച് ലാവ്‌ലിന്‍ കേസിലുള്‍പ്പെടെ കുടുംബമടക്കം അഴിമതി നടത്തി സാധാരണക്കാരുടെ ആനൂകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി പി പി മഹമൂദ് സ്വാഗതം പറഞ്ഞു.സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി എം പി എ റഹീം മുഖ്യപ്രഭാഷണംനടത്തി.കർഷകസംഘം വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോഷ്നി ഖാലിദിനെ എം പി എ റഹീം ഷാൾ അണിയിച്ചു ആദരിച്ചു. മുസ്ലിംലീഗ്ജില്ലാഭാരവാഹികളായ അഡ്വ. എം.പി. മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ബി കെ അഹമ്മദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത്,സ്വതന്ത്ര കർഷകസംഘം ജില്ലാ ഭാരവാഹികളായ എ സി കുഞ്ഞബ്ദുള്ള ഹാജി, ,എംപി അബ്ദുറഹിമാൻ , അഡ്വ.കെ.എം പി മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുൽ ഖാദർ മൗലവി, നസീർ ചാലാട് ,പി സി എം അഷ്റഫ്, പി കെ സി ഇബ്രാഹിം ഹാജി, കെ വി ഹാരിസ്, അബ്ദുള്ള ഹാജി പുത്തൂർ, പി പി മുഹമ്മദലി, ടി വി അസൈനാർ മാസ്റ്റർ, പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ , അബൂബക്കർ വായാട് പ്രസംഗിച്ചു.

Comments
Post a Comment