തളിപ്പറമ്പ് നഗരത്തിലെ തീപ്പിടിത്തം: വ്യാപാരികൾക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ

 


തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായയി കോടികളുടെ നഷ്ടം സംഭവിക്കുകയും കൂടാതെ നിരവധി തൊഴിലാളികള്‍ വഴിയാരാധമാവുകയും ചെയ്ത സംഭവത്തിൽ സർക്കാർ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ലെൻസ് ഫെഡ് ഭാരവാഹികൾ ആവശ്യപെട്ടു.തൊഴിലാളികള്‍ക്കും കടയുടമക്കും അര്‍ഹതപ്പെട്ട ആനുകൂല്യം പാക്കേജിലൂടെ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍  ആവശ്യപ്പെട്ടു.സംസ്ഥാന ജോയൻ്റ്സെക്രട്ടറി. എ.സി.മധുസൂധനന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി.ശശീന്ദ്രന്‍, ടി.രാജീവന്‍, ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍, തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. പ്രജിത്ത്, മുന്‍ സംസ്ഥാന സമിതി അംഗം പി.പി.കിഷോര്‍ കുമാര്‍, ഏരിയ വൈസ് പ്രസിഡന്റ് വി. ഹരിദാസന്‍, ഏരിയ കമ്മറ്റി അംഗം ഒ.ടി.രമേശന്‍,ആന്തൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.എന്‍.പ്രതീഷ്, തളിപ്പറമ്പ് വെസ്റ്റ് യൂനിറ്റ് പ്രസിഡന്റ് ബിനു ഫിലിപ്പ്, ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പി.പി. വിനോദ്, തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി, കെ.കാഞ്ചന, ട്രഷറര്‍ നികേഷ് ഗോപിനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം