ഓപ്പറേഷൻ സൈ – ഹണ്ട് കണ്ണൂരിലും പൊലിസ് നടപടി
കണ്ണൂർ :ഓപ്പറേഷൻ സൈ – ഹണ്ട് ( Cy- hunt ) എന്ന പേരിൽ സൈബർ തട്ടിപ്പുകൾക്കെതിരെ പൊലീസ് കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാന വ്യാപക നടപടി തുടങ്ങി.
സംസ്ഥാനമാകെ263 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി പണം തട്ടിയവരും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരും അറസ്റ്റിലായവരിൽ പെടും. ഓപ്പറേഷന്റെ ഭാഗമായി 382 കേസുകൾ രജിസ്റ്റർ ചെയ്തതായും 125 പേർക്ക് നോട്ടീസ് നൽകി നൽകിയതായും എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു.
തട്ടിപ്പിന്റെ കണ്ണികൾ വിദേശത്തുമുണ്ട്. അസ്വാഭാവിക ഇടപാടുകൾ നടന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചതായും, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി റെയ്ഡ് നടന്നതായും എ ഡി ജി പി വ്യക്തമാക്കി. കേരള പോലീസിന്റെ എല്ലാ വിഭാഗവും ഓപ്പറേഷൻ സൈ- ഹണ്ടിൽ പങ്കെടുത്തതായും എ ഡി ജി പി എസ് ശ്രീജിത്ത് കൂട്ടിച്ചേർത്തു.

Comments
Post a Comment