എന്തുകൊണ്ട് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ?

 

മുംബൈ: ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അ​ഗാർക്കർ. നായകസ്ഥാനം മാറ്റുന്നതിനെക്കുറിച്ച് രോഹിത് ശർമ്മയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യക്ക് അധികം ഏകദിനങ്ങൾ കളിക്കാനില്ല. അതുകൊണ്ട് അടുത്ത ആൾക്ക് വേണ്ടത്ര സമയം നൽകേണ്ടതുണ്ടായിരുന്നു. ക്യാപ്റ്റനെ മാറ്റാനുള്ള തീരുമാനം രോഹിത്തും സെലക്ഷൻ കമ്മിറ്റിയും ചേർന്നെടുത്തതാണെന്നും ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ അഗാർക്കർ പറഞ്ഞു.ഈ വർഷം ആദ്യം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടി. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ അവസാന ദൗത്യമായിരുന്നു അത്. ഏഷ്യാ കപ്പിൽ വിജയിച്ചില്ലെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുന്നത് ബുദ്ധിമുട്ടുള്ള തീരുമാനമാകുമായിരുന്നു. എന്നാൽ ചിലപ്പോൾ നിങ്ങളുടെ സ്ഥാനം, ടീമിന്റെ താൽപര്യം എന്നിവ മുൻനിർത്തി നമുക്ക് മുന്നോട്ട് നോക്കേണ്ടിവരും. കഠിനമായ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി യുവ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗില്ലിനെ രോ​ഹിത് ശർമക്ക് പകരം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായാണ് മാറ്റം. ശ്രേയസ് അയ്യരെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഗില്ലിനെ ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാ​ഗമാണെന്നും അജിത് അഗാർക്കർ വ്യക്തമാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം