വിജയ് ദേവരകൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു
ഹൈദരബാദ്: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാള്‍ ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. പരുക്കേല്‍ക്കാതെ നടന്‍ രക്ഷപ്പെട്ടതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു നടന്‍. ദേശീയ പാത 44ല്‍ വരസിദ്ധി വിനായകകോട്ടണ്‍ മില്ലിന് സമീപമാണ് അപകടമുണ്ടായത്.വിജയ് സഞ്ചരിച്ച കാര്‍ ഒരു ബൊലേറോയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നന്ദികോട്കൂറില്‍ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വിജയുടെ കാറും എതിര്‍ദിശയില്‍ വന്ന ബൊലോറയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താരത്തിന്റെ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കാതെ വിജയ് ഉള്‍പ്പെടെയുള്ള കാര്‍ യാത്രികര്‍ രക്ഷപ്പെടുകയായിരുന്നു

Comments
Post a Comment