ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന് നാടിൻ്റെ യാത്രാമൊഴി



കണ്ണൂർ :ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു.പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപത്തെ  സുമേഷാ ( 47 ) ണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് പാപ്പിനിശേരി - പിലാത്തറ കെ എസ് ടി പി റോഡിൽ വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്ന സുമേഷ് ' റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയിടിച്ചു വീണുഗുരുതരമായി പരിക്കേറ്റ സുമേഷിനെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും.ശനിയാഴ്ച്ച മരണമടയുകയായിരുന്നു.ഞായറാഴ്ച രാവിലെരാവിലെ 7. 30 മുതൽ പുത്തലത്ത് മോഹനൻ സ്മാരക വായനശാലയിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷംഒൻപതു മണിയോടെ കരിക്കൻകുളം സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി.പരേതനായ എം പത്മനാഭൻ -കെ .നാണി ദമ്പതികളുടെ മകനാണ്.ഭാര്യ : കവിത ( കവിണിശേരി ) മക്കൾ : അഷിൻ (പ്ലസ് വൺ വിദ്യാർഥി , ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ ) , അർഷിത്ത് ( പാപ്പിനിശേരിവെസ്റ്റ് എൽ പി സ്കൂൾ വിദ്യാർഥി , ) സഹോദരങ്ങൾ : സിന്ധു , സ്മിത .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം