യു .എസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു
ന്യൂയോർക്ക്:യുഎസില്‍ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യുഎസിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നു.ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ അജ്ഞാതൻ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. 2023-ലാണ് പോള്‍ ഹൈദരാബാദില്‍ ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം യുഎസിലേക്ക് എത്തിയത്.മുഴുവന്‍ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈമായി ജോലിയില്‍ പ്രവേശിച്ചത്. ആറ് മാസം മുമ്പ് അവിടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം മുഴുവന്‍ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈമായി ജോലിയില്‍ ഇയാൾ കയറിയത്.

Comments
Post a Comment