മൂലക്കീൽ അംഗൻവാടി ഉദ്ഘാടനം : സി. പി. എം വാർഡ് മെംപറെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു

 




പഴയങ്ങാടി: മാടായി പഞ്ചായത്തിലെ വെങ്ങരമൂലക്കീൽ അംഗൻവാടി ഉദ്ഘാടനത്തിൻ്റെ നോട്ടീസിൽ നിന്നും സ്ഥലം വാർഡ് മെംപറെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. സി.പി.എം പ്രതിനിധിയെയാണ് യു.ഡി. എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഉദ്ഘാടന പരിപാടിയിൽ നോട്ടീസിൽ പേർ ചേർക്കാതെ ഒഴിവാക്കിയത്. സി.പി.എം മെം പറുടെ മുൻകൈയ്യിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചാണ് അംഗൻവാടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ മാടായി പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലെ നോട്ടി സിൽ നിന്നും സി.പി.എം അംഗത്തെ ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ഒക്ടോബർ 15 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. മാടായി പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനവും വൈസ് പ്രസിഡൻ്റ് പി.വി ധനലക്ഷ്മി അദ്ധ്യക്ഷതയും വഹിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം