തളിപറമ്പ് പട്ടുവം സ്വദേശിയായ യുവാവിനെസ്പെയിനിലേക്ക് വ്യാജ വിസ നൽകി ജയിലിലാക്കി, രണ്ട് പേർക്കെതിരെ കേസെടുത്തു




തളിപ്പറമ്പ്: സ്‌പെയിനിലേക്ക് വ്യാജവിസ നല്‍കി തളിപ്പറമ്പ് പട്ടുവം സ്വദേശിയായ യുവാവിനെ ജയില്‍ശിക്ഷയിലേക്ക് തള്ളിവിടുകയും വിസയുടെ പേരില്‍ 4,33,000 രൂപ തട്ടിയെടുക്കുകയും ചെയത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീഷ് ഭരതന്‍, വയനാട്ടിലെ ഹേബിന്‍ സാജന്‍ എന്നിവരുട പേരിലാണ് കേസ്.പട്ടുവം മംഗലശേരി സ്വദേശി വേലംപാറക്കല്‍ വീട്ടില്‍ വി.ജി.ജിബിന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്2025 ല്‍ ഫോണ്‍കോൾ മുഖേന പരിചയപ്പെട്ട പ്രദീഷ് ഭരതന്‍ സ്‌പെയിനില്‍ ജോലി വാഗ്ദാനം ചെയ്ത് ജിബിന്റെ അച്ഛന്റെ കനറാ ബാങ്ക് അക്കൗണ്ട് മുഖേനയും ഗൂഗിള്‍പേ വഴിയും വിസക്ക് വേണ്ടി 4,33,000 രൂപ കൈപ്പറ്റിയെങ്കിലും വ്യാജ വിസ നല്‍കിയതിനാല്‍ ജിബിന്‍ സ്‌പെയിനില്‍ ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.എന്നാല്‍ പ്രതികളുമായി ബന്ധപ്പെട്ടപ്പോള്‍ പണമോ ശരിയായ വിസയോ നല്‍കാകെ വഞ്ചന നടത്തിയെന്നാണ് പരാതി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം