കേരളം ആരോഗ്യ രംഗത്ത് ആഗോള തലത്തില്‍ മാതൃക സൃഷ്ടിച്ച സംസ്ഥാനം; മന്ത്രി വി.എന്‍ വാസവന്‍




പഴയങ്ങാടി :ആതുര ശുശ്രൂഷാ രംഗത്ത് കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടങ്ങളാണെന്ന് തുറമുഖം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡിജിറ്റല്‍ എക്സ് റെ യൂണിറ്റിന്റെയും നവീകരിച്ച കാന്റീനിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശിശു- മാതൃ മരണ നിരക്ക് എന്നിവ കുറച്ചും ആയുര്‍ദൈര്‍ഘ്യ നിരക്ക് ഉയര്‍ത്തിയും കേരളം ആഗോള തലത്തില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നൂതനമായ ചികിത്സ സംവിധാനം ഒരുക്കുന്നതിന്റെ ആദ്യപടിയാണ് ഡിജിറ്റല്‍ എക്സ് റെ യൂണിറ്റെന്നും അദ്ദേഹം പറഞ്ഞു.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ ഉള്‍പ്പെടെ 55 ലക്ഷം രൂപ ചെലവിലാണ് പൂര്‍ണമായും ശീതികരിച്ച എക്സ്റേ യൂണിറ്റ് നിര്‍മിച്ചത്. കാന്റീന്‍ നവീകരണത്തിന് അഞ്ചര ലക്ഷവും ചുറ്റുമതില്‍, ഗേറ്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ക്ക് 7.3 ലക്ഷം രൂപയുമാണ് ചെലവ്. എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. മുന്‍ എം എല്‍ എ ടി.വി രാജേഷ് വിശിഷ്ടാതിഥിയായി. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനി, കല്ല്യാശ്ശേരി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി സ്വപ്ന എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍,  ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, ജില്ലാപഞ്ചായത്ത് അംഗം സി.പി ഷിജു, ഏഴോം പഞ്ചായത്തംഗം ജസീര്‍ അഹമ്മദ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ പി ഷുക്കൂര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പത്മനാഭന്‍, വി വിനോദ്, ബാബു രാജേന്ദ്രന്‍  സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം