തീപ്പിടിത്തത്തിനിടെ മോഷണം: പുര കത്തുമ്പോൾ വാഴ വെട്ടിയത് തളിപറമ്പ് സ്വദേശിനി തന്നെ : പിടിക്കപ്പെട്ടപ്പോൾ ബിൽ അടച്ച് തടിയൂരി




കണ്ണൂർ :തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കെ.വി കോംപ്ളക്സിലെ ഇരുപതിലേറെ കടകളിൽ തീയാളിപ്പടരുമ്പോൾ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും പതിനായിരത്തോളം  രൂപയുടെ സാധനങ്ങൾ അടിച്ചു മാറ്റിയ സ്ത്രീയെ തിരിച്ചറിഞ്ഞു.നബ്രാസ് സൂപ്പർ മാർക്കറ്റ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പർദ്ദയണിഞ്ഞെത്തിയ സ്ത്രീ തളിപറമ്പ് നഗരസഭയിലെ ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്ന് വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത് ഇവർ മോഷണം നടത്തുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതാണ് മധ്യവയസ്ക്കയായ സ്ത്രീയെ തിരിച്ചറിയാൻ സഹായകരമായത്. മോഷണം നടത്തിയ സ്ത്രീയുടെ ബന്ധുക്കളെ സൂപ്പർ മാർക്കറ്റ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് കവർന്ന സാധനത്തിൻ്റെ ബിൽ അടച്ചു സെറ്റിൽ ചെയ്യുകയായിരുന്നു. ഇതോടെ പ്രശ്നം ഒത്തുതീർന്നതായും നിയമ നടപടികളുമായി മുൻപോട്ടു പോകാൻ താൽപ്പര്യമില്ലെന്നും ന ബ്രാസ് അധികൃതർ അറിയിച്ചു. തീപ്പിടിത്തം നടന്ന ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെ എത്തിയ സ്ത്രീ വിലയേറിയ സാധനങ്ങൾ സഞ്ചിയിലാക്കി ബിൽ അടക്കാതെ മുങ്ങിയത്. ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാർ പരിഭ്രാന്തിയിൽ കെ.വി കോംപ്ളക്സിൽ തീയാളി പടരുന്നത് നോക്കി നിൽക്കുന്നതിനാൽ ഉപഭോക്താക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പഴുതി നി ടെയാണ് മോഷണം നടത്തിയത്. തളിപറമ്പിലെ ഒരു സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമാണ് മോഷണം നടത്തിയ സ്ത്രീയെന്നാണ് സൂചന.മനോവൈകല്യം കാരണം എന്തെങ്കിലും അടിച്ചു മാറ്റുക ഇവരുടെ ശീലമാണെന്നാണ് വിവരം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം