ആറളം ഫാമിൽ നിന്നും ആദ്യമായി എംബി. ബി. എസ് പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക് ഇരിട്ടി എക്സൈസ് സർക്കിളിന്റെ അനുമോദനം
ഇരിട്ടി: പുതിയ തലമുറക്ക് പ്രചോദാനമായിക്കൊണ്ട് ആറളം പുരധിവാസമേഖല യിൽ നിന്നും ആദ്യമായി എം.ബി.ബി.എസ്പഠനത്തിന് യോഗ്യത നേടിയ ഉണ്ണിമായക്ക് ഇരിട്ടി എക്സൈസ് സർക്കിളിന്റെ അനുമോദനം
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ രജിത് സി മൊമെന്റോ കൈമാറി അനുമോദിച്ചു സംസാരിച്ചു.ആറളം ഫാമിൽ ബ്ലോക്ക് പത്തിലെ മോഹനൻ - ബിന്ദു ദമ്പതികളുടെ മകൾ ഉണ്ണിമായ നീറ്റ് പരീക്ഷയിലൂടെ കൈപ്പിടിയിലാക്കിയ മെഡിക്കൽ ഉപരിപഠനത്തിലേക്കുള്ള യാത്രയിലേക്കാണ്.. വയനാട് മൂപ്പൻസ് മെഡിക്കൽ കോളേജിൽ അടുത്ത ദിവസം ഈ മിടുക്കി പഠനമാരംഭിക്കും. സർക്കാറിന്റെ സമ്പൂർണ്ണ സ്കോളർഷിപ്പിൽ പഠനം പൂർത്തീകരിച്ച് ആറളം ഫാമിന്റെ മകൾ ഡോക്ടറായെത്താൻ ഒരു ജനത കാത്തിരിക്കുകയാണ്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ പി ശ്രീനാഥ്, സതീഷ് വി എൻ, സജേഷ് പികെ എന്നിവർ സംസാരിച്ചു.

Comments
Post a Comment