പണി തീരാത്ത സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് : ചാണ്ടി ഉമ്മൻ മഴയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

 



കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് അം​ഗീകരിക്കാൻ കഴിയില്ല. തർക്കത്തിനില്ല. പ്രതിഷേധം മാത്രമാണ് അറിയിക്കുന്നത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നത് അനിവാര്യമാണ്. അഞ്ചുവർഷമായി ഒന്നും ചെയ്യാത്ത കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷൻ. അതിൽ പിതാവിൻ്റെ പേരിടുന്നത് അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം