കെ സി ഇ എഫ്അംഗത്വ പ്രചരണം നടത്തി
കണ്ണൂർ :കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ പ്രചാരണം നടത്തി. . കാടാച്ചിറ സർവ്വീസ് സഹകരണ ബാങ്കിൽനടന്ന ചടങ്ങിൽ സംഘടനയിൽ പുതുതായി ചേർന്നവർക്ക് അംഗത്വം നൽകിക്കൊണ്ട് സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ സി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അഗീഷ് കാടാച്ചിറഅദ്ധ്യക്ഷത വഹിച്ചു. വി സുരേഷ് ബാബു, സനിൽകുമാർ കാടാച്ചിറ , സുധീർ പയ്യനാടൻ, സുധീഷ് നാറാത്ത്, പി വി അനുപമ,പി സനിൽ ടി അഭിലാഷ്, പി രമേശൻഎന്നിവർ സംസാരിച്ചു.

Comments
Post a Comment