കെ.റെയിലിന് പകരം മറ്റു ബദൽ സംവിധാനം സർക്കാർ തേടും : എം. വി ഗോവിന്ദൻ





കണ്ണൂർ : കെ. റെയിൽ പദ്ധതിക്ക് പകരം സർക്കാർ മറ്റു സംവിധാനങ്ങൾ കൊണ്ടുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റു മാർഗങ്ങളില്ലഗതാഗതരംഗത്ത് വൻ വികസനമാണ് കേരളം കൈവരിച്ചിരിക്കുന്നത്. തീരദേശ ഹൈവേ ,മലയോര ഹൈവ്വെ , ദേശീയപാത എന്നിവയൊക്കെ പൂർത്തീകരിച്ചു വരികയാണ് മറുവശത്ത് വാട്ടർ മെട്രോ യാഥാർത്ഥ്യമാവാൻ പോവുകയാണ് കെ. റെയിലിന് അനുമതി നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇതിനായി ഫണ്ടു കണ്ടെത്താൻ പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയും. കേരളത്തിൻ്റെ വികസനത്തെ തകർക്കാൻ ആർക്കും കഴിയില്ല. അതീവ ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. ഇതു ലോകത്തിന് തന്നെ മാതൃകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം