കവ്വായികായലിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

  






തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി വലിയപറമ്പ് സ്വദേശി എൻ. പി. തമ്പാൻ്റെ ( 61 ) മൃതദേഹമാണ് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കാണാതായത്.തോണി വലിയപറമ്പ് പാലത്തിന് സമീപം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശ്യാമള .മക്കൾ: രാംജിത്ത്, അഞ്ചു മരുമകൻ: പ്രവീൺ.തീരദേശസേനയുടെയുംഅഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം