പി പി മുകുന്ദന്‍ വായനശാല വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

 


കണ്ണൂര്‍: പി പി മുകുന്ദന്‍ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വാര്‍ഷികാഘോഷം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മുകുന്ദന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാപ്രസ്ഥാനവും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു.ഗ്രസ്ഥശാലാ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് പോകേണ്ട കാലത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ സമഗ്രമായ മാറ്റത്തിന്റെ അടിത്തറയായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനം.കേരളീയ സമൂഹത്തെ ഇന്നത്തെ രീതിയിൽ പരിഷ്കൃതമാക്കി മാറ്റിതീര്‍ക്കുന്നതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തോട് നമ്മളേവരും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ എസ് പ്രശാന്ത് കൃഷ്ണന്‍ മാസ്റ്റര്‍ കേരള നവോത്ഥാന പ്രസ്ഥാനവും സാംസ്കാരിക മുന്നേറ്റവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.  അണഞ്ഞ് കൊണ്ടിരിക്കുന്ന നവോത്ഥാന മൂല്യങ്ങളുടെ തിരിനാളം തിരിച്ചുപിടിച്ചു കൊണ്ട് മനുഷ്യനെ മനുഷ്യനായി കാണുവാനും മാനവികതയുടെ മഹത്വം ഉയര്‍ത്തിപിടിക്കുവാനും ഇന്നത്തെ കാലഘട്ടത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമെ നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആ മഹാന്‍മാരുടെ പ്രയത്നങ്ങള്‍ സാര്‍ത്ഥകമാകുയുള്ളു. ആ ലക്ഷ്യം കണ്ടെത്താന്‍ നമ്മുക്ക് വീണ്ടും നവോത്ഥാനത്തിലേക്ക് മടങ്ങിപോകാമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വായനശാലാ പ്രസിഡന്റ് സി രവീന്ദ്രന്‍ അധ്യക്ഷനായി.  എന്‍ വി രമേശന്‍,  കെ ഉത്തമന്‍, കെ ഷാജി എന്നിവര്‍ സംസാരിച്ചു. വായനശാലാ സെക്രട്ടറി കൊറ്റിയത്ത് സദാനന്ദന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിജയന്‍ നണിയൂര്‍ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം