കെ.എസ് . ആർ.ടി.സി കണ്ടക്ടർ എം.വി രാജീവൻ നിര്യാതനായി
കാടാച്ചിറ :ആഡൂർ ദിനേശ് ബീഡി കമ്പനിക്ക് സമീപം വാഴയിൽ കുന്നുമ്പ്രം വീട്ടിൽ എം.വിരാജീവൻ (51) നിര്യാതനായി. കെ. എസ്. ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടറായിരുന്നു.സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മാളികാപറമ്പ് പൊതുശ്മശാനത്തിൽ. നടത്തി. പരേതനായ ബാലൻ നമ്പ്യാർ -: മാധവി ദമ്പതികളുടെ മകനാണ്.ഭാര്യ: ഷീജി (കൂടാളി). മകൻ: ഹർഷിത് ( പ്ള സ്ടൂ വിദ്യാർത്ഥി, കാടാച്ചിറ ഹയർ സെക്കൻ്ററി സ്കൂൾ). സഹോദരങ്ങൾ: ശ്രീജ(പാനൂർ, ചെറുപറമ്പ്), ജിഷ (കോപ്പാലം), ജീജ (എളയാവൂർ സൗത്ത്).

Comments
Post a Comment