നോക്കു കുത്തിയായി കാടാച്ചിറ കുടുംബാരോഗ്യ പുതിയ കെട്ടിട നിർമ്മാണം

 


കാടാച്ചിറ : നോക്കുകുത്തിയായി കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിട നിർമ്മാണം. കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രമാണ് താൽക്കാലിക സംവിധാനത്തിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ഞെങ്ങിഞെരുങ്ങിയാണ് സ്വയം ശപിച്ചു കൊണ്ടു ഇവിടെ നിന്നും ചികിത്സ നേടി രോഗികൾ മടങ്ങിപ്പോകുന്നത്. കടമ്പൂരിന് പുറമെ പെരളശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ നിന്നും രോഗികൾ ഇവിടെയെത്താറുണ്ട്. കഴിഞ്ഞ നാലു വർഷമായി കുടുംബാരോഗ്യത്തിൻ്റെ സമീപത്തായി തന്നെ പുതിയ കെട്ടിട നിർമ്മാണം തുടങ്ങിയിട്ട്. ധർമ്മടം മണ്ഡലം എം.എൽ.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആസ്തി വികസന ഫണ്ടാണ് ഇതിനായി വകയിരുത്തിയത്. തുടക്കത്തിൽ പുരോഗമിച്ച പ്രവൃത്തി പില്ലറുകളിലെത്തുമ്പോഴെക്കും പൂർണമായി ഇഴയുകയായിരുന്നു. കരാറുകാരൻ്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത ക്വാർട്ടേഴ്സിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിലാണ് നിലവിൽ ചികിത്സ നടത്തുന്നത്. മൂന്ന് ഡോക്ടർമാരുള്ള ഇവിടെ രോഗികൾക്ക് അവരെ കാണാൻ വേണ്ടി നിൽക്കാൻ മതിയായ സൗകര്യമില്ല. ഇതുകൂടാതെ ക്ഷീണമോ മറ്റു അവശതകൾ വരുന്ന രോഗികളെ കിടത്തി ഗ്ളൂകോസ് നൽകാനുള്ള സൗകര്യം പോലുമില്ല. ജീവനക്കാർക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ച ക്വാർട്ടേസിൽ അത്യാവശ്യ സൗകര്യങ്ങളൊന്നുമില്ല. രോഗികളുടെ കൂടെ വരുന്നവർ പുറമേ ദൂരേക്ക് മാറി നിൽക്കുകയാണ് ചെയ്യുന്നത്. കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആതുരാലയം എത്രയും പെട്ടെന്ന് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം