കടമ്പൂരിൽ ഗാന്ധി ജയന്തി ആഘോഷം സമാപിച്ചു
കടമ്പൂർ : കടമ്പൂർ മഹാത്മാ ആർട്സ് ആൻഡ് സ്പോർട്ട് സ് ക്ലബ്ബിൻ്റെയും , ഗ്രാമദീപം മഹിളാ സമാജത്തിൻ്റെയും, ജവഹർ ബാൽ മഞ്ജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായി നടത്തിയഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷം സമാപിച്ചു.ഒക്ടോബർ രണ്ടിന് തുടങ്ങിയപരിപാടി 12നാണ് സമാപിച്ചത് പുഷ്പാർച്ചന,പായസദാനം, പ്രശ്നോത്തരി, രചനാ മത്സരം , കലാ കായിക മത്സരങ്ങൾ എന്നിവ നടന്നു. ഉമ്മൻ ചാണ്ടി സ്മാരക മന്ദിരത്തിൽ നടന്നസമാപന സമ്മേളനം ജവഹർ ബാല മഞ്ച്അഖിലേന്ത്യാ പ്രസിഡണ്ട് എസ്. ഇഷാനി ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിജയിക്ക് ടി.വിബാലകൃഷ്ണൻ ടസമ്മാനദാനം നിർവ്വഹിച്ചു .കെ വി ജയരാജൻ, സി.ഒ. രാജേഷ്, കെ. ആലേഖ് , ദേവനന്ദ എന്നിവർ സംസാരിച്ചു. പി.കെ. ജയരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ വി അനിഷ് സ്വാഗതവും ടി.വി. ജയകുമാർ നന്ദിയും പറഞ്ഞു.

Comments
Post a Comment