കോടതി മുറിക്കുള്ളിൽ വിചാരണ വേളയിൽ പ്രതികളുടെ ഫോട്ടോയെടുത്തസി.പി.എം വനിതാ നേതാവ് മാപ്പെഴുതി നൽകണം, നിലപാട് കടുപ്പിച്ച് കോടതി




പയ്യന്നൂർ:കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തിൽ സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നൽകും. അധികാരത്തിന്‍റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി സിപിഎം വനിതാ നേതാവ് ജ്യോതിയെ താക്കീത് ചെയ്തിരുന്നു.താക്കീത് നൽകിയതിനൊപ്പം അഞ്ച് മണി വരെ കോടതിയിൽ തടവുശിക്ഷയായ നിൽക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു. ആദ്യം മാപ്പ് അപേക്ഷ എഴുതി നൽകാൻ വനിതാ നേതാവ് വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് മാപ്പപേക്ഷ എഴുതി നൽകാൻ തയ്യാറായതോടെ കോടതി പിഴ വിധിച്ചുകൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെപി ജ്യോതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. ധനരാജ്‌ വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതിയിലാണ് നടന്നത്. ഇതിനിടെയാണ് കേസിൻ്റെ വിചാരണ കേൾക്കാൻ പാർട്ടി പ്രവർത്തകർക്കൊപ്പമെത്തിയ ജ്യോതി പ്രതി ക്കൂട്ടിലുണ്ടായിരുന്ന ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത്. ഇതു ജഡ്ജ് കാണുകയും കോടതിയലക്ഷ്യത്തിന് കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ ഉത്ത വിടുമായിരുന്നു. സോഷ്യൽ മീഡിയയിലെ പാർട്ടി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാനാണ് മുൻ നഗരസഭാ വൈസ് ചെയർമാൻ്റെ കോടതി മുറിക്കുള്ളിലെ പരാക്രമമെന്നാണ് സൂചന.

2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള കേസിലെ സാക്ഷി വിസ്താരമടക്കമുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്. കോടതി മുറിക്കുള്ളിലെ പ്രതികളുടെ ദൃശ്യങ്ങള്‍ മറ്റുതരത്തിൽ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യമടക്കം ഉയര്‍ന്നിരുന്നു. ജഡ്ജിയിൽ നിന്ന് ഔദ്യോഗികമായി പരാതി വാങ്ങിയശേഷം തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. തുടര്‍ന്നാണ് മാപ്പ അപേക്ഷ എഴുതി നൽകാൻ ജ്യോതി തയ്യാറായത്. തുടര്‍ന്ന് താക്കീതോടെ കോടതി പിഴയും വൈകിട്ട് വരെ കോടതിയിൽ നിൽക്കാനും ജഡ്ജി ഉത്തരവിടുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം