നഷ്ടപ്പെട്ട സർണാഭരണം തിരിച്ചു നൽകി:മാതൃകയായി തളിപ്പറമ്പിലെ വ്യാപാരികൾ
തളിപ്പറമ്പ് : നഗരത്തിൽ നിന്നുംനഷ്ടപ്പെട്ട അരപ്പവന്‍ ബ്രേസ്ലെറ്റ് വ്യാപാരികള്‍ തിരികെ നല്‍കി മാതൃകയായി.ഇന്നലെ വൈകുന്നേരം 04.30 മണിയോടെയാണ് തളിപ്പറമ്പ് മാര്‍ക്കറ്റിനു സമീപം വെച്ച് പട്ടുവം സ്വദേശിയായ അനുശ്രീയുടെ 8 വയസ് പ്രായമുള്ള ദീപ്ത എന്ന പെണ്‍കുട്ടിയുടെ കൈയില്‍ അണിഞ്ഞ അര പവന്‍ തുക്കമുള്ള ബ്രേസ്ലറ്റ് നഷ്ടപ്പെട്ടത്.ഇത് തളിപ്പറമ്പ് മാര്‍ക്കറ്റിലെ വ്യാപാരികളായ പി.പി.ഹബീബ്, സി.കെ.മുഹമ്മദ് കുഞ്ഞി, മജീദ് എന്നിവര്‍ക്ക് മാര്‍ക്കറ്റില്‍ വെച്ച് വീണുകിട്ടുകയായിരുന്നു.

Comments
Post a Comment