ബഷീർ പെരുവളത്ത് പറമ്പിൻ്റെ ഉറുമ്പാനഓട്ടിൻപുറത്ത് പുസ്തക പ്രകാശനംനടത്തി
കണ്ണൂർ :സാഹിത്യ സാംസ്ക്കാരിക രംഗത്ത്വ്യത്യസ്തമായ പരിപാടികൾ നടത്തുന്ന എഴുത്തുകാരൻ ബഷീർ പെരുവളത്ത് പറമ്പ്വ്യത്യസ്തമായ പുസ്തക പ്രകാശനംനടത്തിയത് കൗതുകമായി.പെയിൻ്റിംഗ് തൊഴിലാളിയായ ഇദ്ദേഹത്തിൻ്റെ പതിനൊന്നാമത് പുസ്തകമായ ഉറുമ്പാനയുടെ മൂന്നാം പതിപ്പാണ് പണി സ്ഥലത്തെ വീട്ടിൻ്റെ ഓട്ടിൻപുറത്ത് അവിടെപണി നൽകിയ ബിൽഡിംഗ് കരാറുകാരൻ അനിൽ പനച്ചിക്കൽഎഴുത്തുകാരൻ്റെ കൂടെ പണിയെടുക്കുന്ന പെയിൻ്റിംഗ് തൊഴിലാളിമൊട്ടക്ക് ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു.
ഉറുമ്പു മുതൽ ആനവരെയുള്ള ജീവികൾ നമ്മോട് കഥ പറയുന്ന രീതിയിലാണ് ഉറുമ്പാനരചിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ പന്ത്രണ്ടാമത് പുസ്തകം ഉറിവാതിൽ വീട്ടിലെ എല്ലാ സാധനങ്ങൾ കഥാപാത്രമായതും,
പതിനാലാമത് പുസ്തകം അടിമുടി
മനുഷ്യ ശരീരത്തിലെ അവയവങ്ങൾ ഒക്കെ കഥാപാത്രങ്ങൾ ആയതുമാണ്
അടിമുടിയുടെ പ്രകാശനം
പഠിപ്പിച്ച അധ്യാപകരും,
വായനക്കാരും വ്യത്യസ്ത സ്ഥലത്ത് വെച്ച് അടിമുടിയായാണ് പ്രകാശനം ചെയ്തിരുന്നത് '
വിധി തന്ന നിധി,
ഇത്രയും ഉയരത്തിൽ,
കാലിക തുടിപ്പുകൾ,
തലവര , ഒറ്റപെട്ടവർ,
അക്ഷര ചിന്തകൾ,
ഇരുട്ട് വെട്ടം, ട്രിനിറ്റി,
വെയിൽ നഗരം,
ഇരിക്കൂർ, ദേശ വിലാസം എൽ പി സ്ക്കു
ൾ ,
തുടങ്ങിയവയാണ് ഇദ്ദേ ഹത്തിൻ്റെ മറ്റ് പുസ്തകങ്ങൾ
വീട്ടുടമ ഷൈജു,
നിർമ്മല, ബിന്ദു, നന്ദു,
നിവേദിത , എൻ കെ സന്തോഷ്
എന്നിവർ പങ്കെടുത്തു.

Comments
Post a Comment