എമിറേറ്റ്സിലാണോ യാത്ര എങ്കില്‍ ഇന്ന് മുതല്‍ പവര്‍ബാങ്ക് കൈയില്‍ കരുതരുത്




മട്ടന്നൂർ :ഇന്ന് മുതൽ, എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രക്കാർക്ക് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാനും, ചില പവര്‍ബാങ്കുകള്‍ കൊണ്ടുപോകാനും സാധിക്കുകയില്ല. പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള സുരക്ഷാ അവലോകനത്തിന് ശേഷമാണ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നടപടി സ്വീകരിച്ചതെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.ഒരു പവര്‍ബാങ്ക് പക്ഷെ യാത്രക്കാര്‍ക്ക് കൊണ്ടുപാകാൻ സാധിക്കും. പവർ ബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ, ലാപ്‌ടോപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണമോ ചാര്‍ജ് ചെയ്യാൻ പാടില്ല. 2,700 mAH ൽ താഴെ പവറുള്ള പവര്‍ബാങ്കായിരിക്കണം ഉപയോഗിക്കേണ്ടത്.വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാൻ കഴിയില്ല. അതുപോലെ തന്നെ വിമാനത്തിലെ ഓവർഹെഡ് സ്റ്റൗജ് ബിന്നിൽ പവര്‍ബാങ്കുകള്‍ വെയ്ക്കാൻ പാടില്ല, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കണം എന്നിവയാണ് പവര്‍ബാങ്കിനെ സംബന്ധിച്ച എമിറേറ്റ്‌സിന്റെ പുതിയ നിയമങ്ങള്‍

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം