പൂതപ്പാറ സാന്ത്വനം വൃദ്ധ സദനത്തിൽ സേവാദൾ എൻ.ആർ അനുസ്മരണം നടത്തി
അഴീക്കോട് :കോൺഗ്രസ് സേവാദൾ മുൻ സംസ്ഥാനചെയർമാനും, മുൻമന്ത്രിയുമായിരുന്ന എൻ.രാമകൃഷ്ണന്റെ പതിമൂന്നാം ചരമവാർഷികദിനാചരണം സേവാദൾ ക ണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും, പൂതപ്പാറ സാന്ത്വനം വൃദ്ധ സദനത്തിൽ സ്നേഹസ്പർശം പരിപാടിയും സംഘടിപ്പിച്ചു. സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമത്തിന്റെഅധ്യഷതയിൽ, സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. കെ.പി.സുധീർ കുമാർ, റിജിൻ ബാബു, അനീഷ് കെ.സി,,രജീഷ്.കെ. വിജേഷ്. മമ്പറം എന്നിവർ സംസാരിച്ചു.

Comments
Post a Comment