കേളപ്പൻ നിർഭയത്വത്തിൻ്റെ ആൾ രൂപം: ഡോ: ആർസു
കണ്ണൂർ: നിർഭയത്വത്തിൻ്റെ ആൾ രൂപമായിരുന്നു കെ. കേളപ്പൻ എന്ന് ഡോ: ആർ സു അഭിപ്രായപ്പെട്ടു കണ്ണൂർ മഹാത്മാ മന്ദിരത്തിൻ്റെ ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായി സർവ്വോദയ മണ്ഡലം നടത്തിയ കെ.കേളപ്പൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ ബി മുഹമ്മദ് അധ്യക്ഷതവഹിച്ച ചടങ്ങിൽ കവി മാധവൻ പുറച്ചേരി കേളപ്പൻ അനുസ്മരണ ഭാഷണം നടത്തി. കേരളീയ നവോത്ഥാനത്തിൻ്റെ പ്രതീകമായ കേളപ്പനെ അധികാരത്തിനോടൊപ്പം നിന്ന് മഹാന്മാരാകുന്നവർക്ക് മനസ്സിലാവാത്തതിൽ അതിശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.ജി നമ്പ്യാർ, ടി.പി. ആർ നാഥ്, പി.കെ.പ്രേമരാജൻ, എ.കെ. സുരേശൻ, രാജൻ തീയറേത്ത് , എം ടി ജിനരാജൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സർവ്വോദയ സമ്മേളനം ബിഷപ്പ വള്ളോപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സർവ്വോദയമണ്ഡലം സംസ്ഥാന ഉപാധ്യക്ഷൻ ഇ.എ.ബാലൻ, സെക്രട്ടരി സി.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. ഗാന്ധി ജയന്തി വാരാഘോഷ സമാപനം വൈകീട്ട് 3 ന്.ഡിഎം ഒ ഡോ. പിയൂഷ് ഭട്ടതിരിപ്പാട് ഉദ്ഘാഘാടനം കവി സംഗമവും ജില്ലാ ആശുപത്രി ക്കുള്ള വീൽ ചെയർ കൈമാറ്റവും നടക്കും

Comments
Post a Comment