വളപട്ടണത്ത് ട്രാഫിക്ക് ഡ്യൂട്ടിക്കിടെവാഹനമിടിച്ച് എസ്.ഐയെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ റിമാൻഡിൽ

 






കണ്ണൂർ: കണ്ണൂർ - കാസർകോട് ദേശീയപാതയിലെ വളപട്ടണം പാലത്തിനടുത്ത് വെച്ച്  ട്രാഫിക് പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ റിമാൻഡിൽ '

വാഹനം ദേഹത്ത് തട്ടിഎസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പഴയങ്ങാടി

മാടായി സ്വദേശി ഫായിസ് (24), മാട്ടൂൽ സ്വദേശി നിയാസ് (23) എന്നിവർ പിടിയിലായി. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചു കൊണ്ടാണ് നിന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ചുവന്നിരുന്ന യുവാക്കളെ പൊലീസ് തടയുകയായിരുന്നു. എന്നാൽ കാർ നിർത്താതെ എസ്ഐയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വധശ്രമത്തിന് പൊലിസ് സ്വമേധയാ കേസെടുത്ത  ഇരുവരേയും കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം