അനന്തു അജിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് സി.പി.ഐ.എം
കോട്ടയം:അനന്ദു അജിയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം. ആവശ്യം ഉന്നയിച്ച് പൊലീസിൽ പരാതി നൽകും. ആർ എസ് എസ് നെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. ആർഎസ്എസിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി മാനസിക ശാരീരിക പീഡനങ്ങൾ ഉണ്ടായതായും പോസ്റ്റിൽ പറയുന്നുണ്ട്.ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരൻ ആവരുത്. ആർഎസ്എസ്സുകാരുമായി കൂട്ടുകൂടരുത് എന്നും അനന്ദു കുറിച്ചിട്ടുണ്ടായിരുന്നു.കോട്ടയം വഞ്ചിമല സ്വദേശിയാണ് മരിച്ച അനന്ദു.

Comments
Post a Comment