നോ, താനത് ചെയ്യില്ലെന്ന് രശ്‌മിക മന്ദാന



ചെന്നൈ:എട്ട് മണിക്കൂറിലധികം സമയം ജോലി ചെയ്യുന്നതിനോട് തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ല എന്ന് നടി രശ്‌മിക മന്ദാന. ചലച്ചിത്ര താരങ്ങൾ ജോലി ചെയ്യേണ്ടുന്ന സമയത്തെ ചൊല്ലി ബോളിവുഡിൽ അരങ്ങേറുന്ന തർക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ ‘ദി ഗേൾ ഫ്രണ്ട്‌’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു രശ്‌മിക മന്ദാര'

അധിക ജോലി ഒരുപാട് ചെയ്തിട്ടുള്ള ആളെന്ന നിലയ്ക്ക് പറയട്ടെ, ഞാനത് ആരോടും ചെയ്യാൻ നിർദേശിക്കില്ല. അതൊരിക്കലും ഒരു സ്ഥിരമായ ഉയർച്ച നൽകില്ല, അതുകൊണ്ട് ഒരിക്കലും ചെയ്യരുത്. നിങ്ങൾക്ക് നല്ലതെന്നു തോന്നുന്നത് ചെയ്ത്കൊള്ളൂ, അത് എട്ട് മണിക്കൂറോ, പത്തു മണിക്കൂറോ ആകട്ടെ. ഒരുപാട് ജോലി ചെയുന്നു എന്നതിൽ കാര്യമില്ല. എങ്കിലും എനിക്ക് സിനിമ എന്ന ഇൻഡസ്ട്രിയുടെ സ്വഭാവം കാരണം അങ്ങനെ ചെയേണ്ടി വന്നിട്ടുണ്ട്” രശ്‌മിക മന്ദാന പറയുന്നു.സന്ദീപ് റെഡ്ഡി വാങ്ക-പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്നും നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയതിന് ചൊല്ലി ഇന്ത്യൻ സിനിമ മേഖലയിൽ പല രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. തനിക്ക് പ്രത്യേക ജോലി സമയം, ലാഭത്തിന്റെ വിഹിതം, തന്റെ പ്രൊഡക്ഷൻ ടീമിന്റെ ചിലവ വഹിക്കണം തുടങ്ങിയ നിബന്ധനകൾ അണിയറപ്രവർത്തകർ അംഗീകരിക്കാത്തതായിരുന്നു കാരണം. പ്രഭാസിന്റെ തന്നെ കൽക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും സമാന കാരണങ്ങളാൽ ദീപിക പദുക്കോണിനെ ഒഴിവാക്കിയിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം