പിണറായി സർക്കാർ വിശ്വാസധ്വംസനം നടത്തുന്നു സണ്ണി ജോസഫ്

 




'കണ്ണൂർ ':പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിശ്വാസികളല്ലാത്ത സി.പി.എമ്മുകാരെ ആരാധനാലയങ്ങളുടെ ഭരണം ഏൽപ്പിച്ചപ്പോൾ, വ്യാപകമായ വിശ്വാസ ധ്വംസനവും മോഷണവും പതിവായിരിക്കുകയാണെന്നും ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും കെ.പി.സി.സി.പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ.പ്രസ്താവിച്ചു. ശബരിമലയിലെ വിശ്വാസികളെ വഞ്ചിച്ച മോഷണസംഘക്കാരായ സി.പി.എം - ഉദ്യോഗസ്ഥ കൂട്ടുകെട്ടി നെ വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി യുടെ നേതൃത്വത്തിൽ കെ.മുരളീധരൻ നയിക്കുന്ന ശബരിമല സംരക്ഷണ ജാഥ വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒക്ടോബർ 14ന് ചൊവ്വാഴ്ച്ച 4 മണിക്ക് ഇരിട്ടി യിലെത്തിച്ചേരുന്ന ജാഥക്ക് വമ്പിച്ച സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു. ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.. കെ.പി.സി.സി ജനറൽ സിക്രട്ടറി സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു 'മുഹമ്മദ്ബ്ലാത്തൂർ ,പി.സി.ഷാജി , ലിസി ജോസഫ് ,കെ വേലായുധൻ, വി.ടി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പി.എ നസീർ സ്വാഗതവും, ജൂബിലി ചാക്കോ നന്ദിയും പറഞ്ഞു. .പരിപാടിയുടെ വിജയത്തിനായി ചന്ദ്രൻ തില്ലങ്കേരി ( ചെയർമാൻ) പി.കെ. ജനാർദ്ദനൻ (ജ :കൺവീനർ) പി.എ.നസീർ, ജൂബിലി ചാക്കോ (വൈസ് :ചെയർമാൻമാർ ) ജയ്സൺ കാരക്കാട് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം