ഡ്രൈ ഡേയിൽ സ്കൂട്ടറിൽ മദ്യവിൽപ്പന: മധ്യവയസ്കൻ റിമാൻഡിൽ

 




തളിപ്പറമ്പ്: തളിപ്പറമ്പിൽ അവധി ദിനത്തിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്ക്കൻ റിമാൻഡിൽ 'തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും പൂവ്വം-കാര്‍ക്കില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കെ.എല്‍-59 എ.എ 2680 ആക്റ്റീവ 125 സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റര്‍) മദ്യവുമായി റോബിസ് തോമസിനെയാണ് (47)  പിടികൂടിയത്.ഈയാളില്‍ നിന്നും 600രൂപയും പിടിച്ചെടുത്തു.വര്‍ഷങ്ങളായി ഈ മേഖലകളില്‍ ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു കൊടുക്കുകയാണ് റോബിൻ്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.ഡ്രൈ ഡേയില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ അമിത വിലയിടാക്കിയാണ് ഇയാള്‍ മദ്യ വില്‍പന നടത്തുന്നത്.സ്‌കൂട്ടറും മദ്യവും കണ്ടുകെട്ടി പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ സെൻട്രൻജയിലില്‍ റിമാന്‍ഡ് ചെയ്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം