സി പി ഐ കണ്ണൂർജില്ലാ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു:എ പ്രദീപന്‍, കെ ടി ജോസ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍




കണ്ണൂര്‍: സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി എ പ്രദീപനെയും കെ ടി ജോസിനെയും ട്രഷററായി കെ വി ബാബുവിനെയും  എ പ്രദീപന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. ബാലറാം സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരെയും 13 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തത്. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എന്‍ ചന്ദ്രന്‍ , സംസ്ഥാന കൗണ്‍സിലംഗം സി പി ഷൈജന്‍ എന്നിവര്‍ പങ്കെടുത്തു.  എക്സിക്യൂട്ടീവ് അംഗങ്ങളായി സി പി സന്തോഷ് കുമാര്‍, എ പ്രദീപന്‍, കെ ടി ജോസ്, കെ വി ബാബു, വി കെ സുരേഷ് ബാബു, പി കെ മധുസൂദനന്‍, അഡ്വ. വി ഷാജി,  എന്‍ ഉഷ, വെള്ളോറ രാജന്‍, സി വിജയന്‍,  അഡ്വ. പി അജയകുമാര്‍, കെ വി ഗോപിനാഥ്, വി ജി സോമന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം