ഇന്ദിരാ ചന്ദ്രൻ്റെ നോവൽ - കഥാസമാഹാര പ്രകാശനം അഞ്ചിന് കണ്ണൂരിൽ
കണ്ണൂർ : അക്ഷരദീപം പ്രസിദ്ധീകരിക്കുന്ന ഇന്ദിര ചന്ദ്രനെഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബർ അഞ്ചിന് രാവിലെ 10 മണിക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്യും. തിരശീല ഉയരുമ്പോൾ നോവൽ കവി പവിത്രൻ തീക്കുനി ഇന്ദിരാ ചന്ദ്രൻ്റെ മക്കളായ ദീപ , വിനായക് , ചിന്നു എന്നിവർക്ക് നൽകി പ്രകാശനം ചെയ്യും. നിഴലും നിലാവും കഥാസമാഹാരം എഴുത്തുകാരിയുടെ പേരമക്കളായ വേദ് , ശ്ളോക് എന്നിവർക്ക് നൽകി ഗ്രന്ഥക്ഷേത്രം സ്ഥാപകൻ പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്യും. ഒ.എം മധുസൂദനൻ, കെ. വല്ലി ടീച്ചർ ,ശോഭന കമലഹാസൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. ദിനീഷ് വാകയാട്, പി.കെ സാജിത എന്നിവർ പുസ്തകപരിചയം നടത്തും. വാർത്താ സമ്മേളനത്തിൽ എഴുത്തുകാരി ഇന്ദിര ചന്ദ്രൻ, അക്ഷരദീപം ബുക്സ് പ്രസാധക ആശ രാജീവ്, സുമഗോപി, സി. സാവിത്രി ,പി. എം സുരേഷ് ബാബു, എന്നിവർ പങ്കെടുത്തു.

Comments
Post a Comment