കൈയ്യിലെ പണം മോഷണം പോയി, കിടക്കാൻ സ്ഥലമില്ല, മാനന്തവാടിയിൽ കണ്ണപുരം കേബിൾ മോഷണ കേസിലെ പ്രതി പിടിയിൽ




കണ്ണൂർ :പണം നഷ്ടപ്പെട്ടെന്ന പരാതിയും കിടക്കാൻ സ്ഥലം നൽകണമെന്നആവശ്യവുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കയ്യോ ടെ പൊക്കി മാനന്തവാടി പൊലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപു രയിൽ എം.ടി. ഷബീറി(40)നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ കണ്ണൂർ, കണ്ണപുരം സ്‌റ്റേഷനിലെ മോഷണക്കേസിലെ പ്രതിയാണ്. ഇന്നലെ 12 ന്രാത്രിയോ ടെയാണ് ഷബീർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയത്. കൈയിൽ പണമില്ലാത്തതിനാൽ കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യ പ്പെട്ടു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജി.ഡി ചാർജ് ഡ്യൂട്ടിയി ലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറായ മനു അഗസ്റ്റിൻ ഇയാളെ വിശദമായി ചോദ്യം ചെയ്‌തു. ഇയാളുടെ കൈവശം പേഴ്‌സ് കാണുകയും ഇയാ ളുടെ ആധാർ കാർഡ് പരിശോധിക്കുകയും മേൽ അഡ്രസ് കണ്ണപുരം സ്‌റ്റേഷ നിലേക്ക് വിളിച്ച് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്‌തു. തുടർന്നാണ്, ഇയാൾ കണ്ണുപ്പുരത്ത് നിർമാണത്തിലിരിക്കുന്ന ബിൽഡിങ്ങിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് കേബിളുകൾ മോഷണം നടത്തിയ കേസിൽ പ്രതിയാണെന്നും സംഭവശേഷം ഒളിവിൽ പോയതാണെന്നും മനസിലായത്. ഇൻസ്പെക്ടർ എസ്. എച്ച്.ഓ പി. റഫീക്കിൻ്റെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്ത് നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച്ച രാവിലെ കണ്ണപുരം പൊലീസിന് കൈമാറി. സിപിഓ മാരായ ഷിൻ്റോ ജോസഫ്, എ.ബി ശ്രീജിത്ത് എന്നിവരും ഡ്യൂട്ടിയിലുണ്ടായിരു

ന്നു. കഴിഞ്ഞ ജൂലായിയിലാണ് കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും ഇയാൾ 16,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക്ക് കേബിളുകൾ മോഷ്ടിച്ചത്. ഈ കേസിൽ മുങ്ങി നടക്കവെ യാണ് മാനന്തവാടിയിൽ നിന്നും പൊലിസ് പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം